വികസന കാഴ്ചപ്പാട്

പതിനാലാം പഞ്ചവത്സര പദ്ധതിയിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്ന വികസന കാഴ്ചപ്പാട് ജനങ്ങളുടെ സുസ്ഥിരമായ വികസനം എന്ന ആശയമാണ്. ആധുനിക കാലത്ത് രൂപപ്പെട്ട കാലാവസ്ഥാവ്യതിചലനവും അതിലൂടെ സംഭവിക്കുന്ന ജീവജാലങ്ങളുടെ ആവാസസ്ഥിതിയിലുണ്ടാകുന്ന പ്രശ്നങ്ങളും പഠിച്ച് ആയതിനുള്ള പ്രതിവിധിയും നാം കണ്ടെത്തേണ്ടതുണ്ട്. സാധാരണ മനുഷ്യരെ സംബന്ധിച്ച് വീട് എന്നത് വലിയ സ്വ‌പ്നം തന്നെയാണ്. ബഹുഭൂരിപക്ഷം ഭവനരഹിതർക്കും വീടുകൾ ലഭ്യമാക്കാൻ സാധിച്ചു 2026-27 വാർഷിക പദ്ധതിയിൽ സമ്പൂർണ്ണ ഭവന പദ്ധതിയാണഅ പഞ്ചായത്തിന്‍റെ മുഖ്യ പരിഗണനയിലുള്ളത്. കേരളീയ സമൂഹം അനുഭവിച്ചിരുന്ന വലിയ പ്രശ്ന‌ങ്ങളിൽ ഒന്നായ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനായി അഭ്യസ്ത‌വിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതോടൊപ്പം സംരംഭകരെ സൃഷ്ട്ടിക്കുന്നതിനും പദ്ധതികൾ പരിഗണിക്കുന്നുണ്ട്. വടക്കേക്കര ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയിലും, മൃഗസംരക്ഷണ ക്ഷീരവികസനമേഖലയിലും മത്സ്യമേഖലയിലും പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലും, വനിത ശിശു വികസന രംഗത്തും, വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ മേഖലയിലും കാലങ്ങളായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ട്. തുടർന്നും ഈ പദ്ധതികളുമായി മുന്നോട്ട് പോകും. പുതിയ കാലത്ത് കാലാകായിക സാംസ്‌കാരിക മേഖലയിൽ പ്രതിഭകളെ വാർത്തെടുക്കുന്നതിന് നമുക്കാവണം. അതിന് ആധുനിക സംവിധാനത്തോടുകൂടിയുള്ള പഞ്ചായത്തിന്‍റെ സ്വന്തമായ കളിക്കളം വേണ്ടതുണ്ട്. ഇതിനുവേണ്ട നടപടികളുമായി നമ്മൾ മുന്നോട്ട് പോകും. ഒപ്പം കലയിലും സാഹിത്യത്തിലും പ്രതിഭകളെ കണ്ടെത്തുന്നതിനു ശിൽപ്പശാലകളും സിംപോസിയം - പഠനകളരികളും ഈ പദ്ധതി കാലയളവിൽ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നു. നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്‌നം മാലിന്യ പരിപാലനമാണ്. ജൈവആജൈവ മാലിന്യങ്ങളുടെ വർദ്ധനവ് നമ്മുടെ ജീവിതത്തെ സാരമായ തോതിൽ ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് മറ്റ് ഖരമാലിന്യങ്ങൾ ശേഖരിക്കുവാൻ ഹരിത കർമ്മ സേനയെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പ്ലാസ്‌റ്റിക് ഒഴികെയുള്ള ഖരമാലിന്യങ്ങൾ ശേഖരിക്കുവാനു കൊയ്യൊഴിയുവാനും നമുക്ക് ആവുന്നില്ല. എങ്കിലും കുപ്പിചില്ല് മാലിന്യം ശേഖരിച്ച് കൊണ്ടുപോകാൻ കഴിയുന്നുണ്ട്.. ഓരുവെള്ളം കയറുന്നതാണ് നമ്മൾ നേരിടുന്ന മറ്റൊരു ഭീഷണി. സർക്കാർ, ത്രിതല സംവിധാനങ്ങളിലൂടെ പുഴകളും തോടുകളും ആഴം വർദ്ധിപ്പിച്ചും ഭൂവസ്ത്രം വിരിച്ചും ഇതിലൂടെ കുറേയേറെ പരി ഹാരമാർഗ്ഗങ്ങൾ കണ്ടെത്താനായി - തുടർന്നും ഈ പദ്ധതികൾ നടപ്പിലാക്കും.