സ്ഥാപന ഘടന

ഗ്രാമപഞ്ചായത്തിൻറ സ്ഥാപന ഘടന

👑ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

പഞ്ചായത്തിൻറ  മുഖ്യ ഭരണാധികാരിയാണ് പ്രസിഡൻറ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു.

🤝വൈസ് പ്രസിഡൻറ്

ഭരണ പ്രവര്‍ത്തനങ്ങളില്‍ സഹകരണം നല്‍കുന്നു. പ്രസിഡൻറ്ൻറ  അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡൻറ് ആണ്.


സ്ഥിരം സമിതികള്‍

പഞ്ചായത്തിലെ വികസനവും ധനകാര്യവും ആരോഗ്യവും വിദ്യാഭ്യാസവും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.

📈വികസന സമിതി

പഞ്ചായത്തിൻറ  വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

💰ധനകാര്യ സമിതി

പഞ്ചായത്തിൻറ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.

🏥ആരോഗ്യ സമിതി

ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്. സ്കൂളുകളുടെയും ഹോസ്പിറ്റലുകളുടെയും പുരോഗതി ലക്ഷ്യമിടുന്നു.

🛡️ക്ഷേമകാര്യ സമിതി

ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു. സാമൂഹിക സുരക്ഷയും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു.

⚙️മറ്റ് ഉപസമിതികള്‍

പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ അടിയന്തര പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നു.


ഓഫീസ് ഘടന

👨‍💼പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്തിൻറ  പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഔദ്യോഗിക ഭരണ നിർവഹണം എന്നിവ പൂർണ്ണമായി ഏകോപിപ്പിക്കുന്നു.

📋അസിസ്റ്റൻറ് സെക്രട്ടറി

ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു.

🔍ജൂനിയര്‍ സൂപ്രണ്ട്

ദൈനന്തിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഫയല്‍ നടപടികളും വിവിധ ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നു.

📊അക്കൗണ്ടൻറ്

സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. വരുമാന-ചെലവ് കണക്കുകള്‍, ബജറ്റ്, ധനകാര്യ രേഖകൾ എന്നിവ കൃത്യമായി ക്രമീകരിക്കുന്നു.

🗂️സീനിയർ ക്ലർക്ക് 

ഓഫീസ് രേഖകളും പ്രധാന ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്നു. വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഫയലുകൾ പരിശോധിക്കുകയും ചെയ്യുന്നു.

📝ക്ലര്‍ക്ക്

ഫയലുകളും അപേക്ഷകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്, സർട്ടിഫിക്കറ്റ് അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ എന്നിവ കൃത്യമായി നിര്‍വഹിക്കുന്നു.

🏃ഓഫീസ് അറ്റന്‍ഡൻറ്

ദൈനംദിന  ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നു. ഫയലുകളും രേഖകളും കൈമാറല്‍, ഓഫീസ് ക്രമീകരണം എന്നിവയ്ക്ക് പിന്തുണ നൽകുന്നു.

💻ടെക്നിക്കൽ അസിസ്റ്റൻറ്

ഗ്രാമപഞ്ചായത്തിൻറ  സാങ്കേതികപരമായ ഡിജിറ്റൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ആവശ്യമായ നിർവഹണ സഹായങ്ങൾ നൽകുന്നതുമാണ് ചുമതല.

📁പ്രോജക്ട് അസിസ്റ്റൻറ്

വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട ജോലികളിലും മറ്റ് ഓഫീസ് സെക്ഷനുകളിലെ  ജോലികളിലും സഹായിക്കുന്നു.

🧹സ്വീപ്പർ

ഗ്രാമപഞ്ചായത്ത് ഓഫീസ് മുറികളും ഓഫീസ് പരിസരവും എപ്പോഴും പൊതുജനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വൃത്തിയായും ശുചിയായും സൂക്ഷിക്കുന്നു.

🚌ഡ്രൈവർ

ഗ്രാമപഞ്ചായത്തിൻറ  ഔദ്യോഗിക ഭരണ വാഹനങ്ങളുടെ കൃത്യമായ സുരക്ഷിതത്വവും ഉത്തരവാദിത്തത്തോടെയുള്ള ഗതാഗതവും കൈകാര്യം ചെയ്യുന്നു.

"കൂട്ടായ പ്രവർത്തനം മികച്ച സേവനം"