ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍, ഗ്രാമീണ മേഖലയില്‍ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കേന്ദ്രസര്‍ക്കാരിന്‍റെ 2014 ജനുവരി മാസം 3 ആം തീയതിയിലെ  എസ്.ഒ 19(ഇ) നമ്പര്‍ വിജ്ഞാപന പ്രകാരം 2015 തൊഴിലുറപ്പ് നിയമത്തിലെ പട്ടിക I,II പരിഷ്കരിച്ചിട്ടണ്ട്. ഇത്തരത്തില്‍ തൊഴിലുറപ്പ് നിയമം പരിഷ്കരിച്ചതു വഴി   ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ഉറപ്പാക്കുകയും അതുവഴി നിഷ്കര്‍ഷിക്കപ്പെട്ട ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്.  മണ്ണ്-ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതും  തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിക്കുന്ന  ആസ്തികളിലുടെ ലക്ഷ്യമിടുന്നു. 

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

  • തൊഴിൽ അവകാശം: തൊഴിൽ ആവശ്യപ്പെട്ട് 15 ദിവസത്തിനകം ജോലി നൽകിയില്ലെങ്കിൽ, അലവൻസ് ലഭിക്കാൻ അർഹതയുണ്ട്.
  • സ്ത്രീ ശാക്തീകരണം: തൊഴിലുറപ്പ് തൊഴിലാളികളിൽ 33 ശതമാനത്തിൽ കുറയാത്ത സ്ത്രീകൾ ആയിരിക്കണം.
  • വേതനം: അംഗീകൃത മിനിമം വേതന നിരക്ക് അനുസരിച്ച് ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ വഴി നേരിട്ട് പണം നൽകുന്നു.
  • സോഷ്യൽ ഓഡിറ്റ്: പദ്ധതിയിലെ സുതാര്യത ഉറപ്പാക്കാനായി ഗ്രാമസഭകൾ വഴി സാമൂഹിക ഓഡിറ്റ് നടത്തുന്നു.

    പരിഷ്കരിച്ച തൊഴിലുറപ്പ് നിയമപ്രകാരം പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതു പ്രവൃത്തികള്‍, സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള വ്യക്തിഗത ആസ്തികള്‍ (ഖണ്ഡിക 5ല്‍ പരാമര്‍ശിക്കുന്ന കുടുംബങ്ങള്‍ക്ക് മാത്രം), ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നിബന്ധനകള്‍ അനുസരിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ പ്രവൃത്തികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്.  

    2005 ലെ ദേശീയഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം 2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കിവരുന്നു.

    വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ ജനതയ്ക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിലും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ നൈപുണ്യമില്ലാത്ത കായിക ജോലി ചെയ്യാൻ തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങളാണ് ഈ പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് ഉറപ്പുനൽകുന്നത്. വടക്കേക്കര പഞ്ചായത്തിൽ പ്രധാനമായും ജലസംരക്ഷണ പ്രവർത്തനങ്ങൾ (തോട് നവീകരണം, കുളങ്ങളുടെ സംരക്ഷണം, മഴക്കുഴി നിർമ്മാണം), പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, കാർഷിക അനുബന്ധ പ്രവൃത്തികൾ (തരിശുഭൂമി കൃഷിയോഗ്യമാക്കൽ, മൃഗസംരക്ഷണത്തിനായുള്ള തൊഴുത്ത്-കോഴിക്കൂട് എന്നിവയുടെ നിർമ്മാണം), ഗ്രാമീണ റോഡുകളുടെ നിർമ്മാണം, ഖര-മാലിന്യ സംസ്കരണ-ശുചിത്വ പ്രവർത്തനങ്ങൾ (സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം) എന്നിവയാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ സജീവമായി നടപ്പിലാക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ ഉറപ്പുവരുത്തുന്ന ഈ പദ്ധതി, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ജനങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഒപ്പം വടക്കേക്കര പഞ്ചായത്തിന്‍റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനും കരുത്തുപകരുന്നു.

നിയമത്തിന്റെ പ്രാധാന്യം

  1. ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്‍കുന്നു
  2. തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം
  3. ഗ്രാമസഭ നിര്‍മ്മാണ പ്രവൃത്തി നിശ്ചയിക്കുന്നു
  4. തൊഴില്‍ 1/3 ഭാഗം സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നു
  5. പ്രവൃത്തികളിലും ജോലിക്കാരുടെ പട്ടികയിലും സുതാര്യത ഉറപ്പുനല്‍കുന്നു
  6. ഗ്രാമപഞ്ചായത്ത് പദ്ധതി നടത്തിപ്പ് നിർവ്വഹിക്കുന്നു
  7. തൊഴിലാളികള്‍ക്കു പരിരക്ഷ ഉറപ്പുനല്‍കുന്നു

    (a) അപകടങ്ങള്‍ക്കു ചികിത്സ സൌജന്യമായി നല്‍കുന്നു

    (b) ചികിത്സാ സമയത്ത് 50% വേതനം

    (c) ജോലി സ്ഥലത്ത് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നു

    (d) അംഗവൈകല്യമുണ്ടായാലും നഷ്ടപരിഹാരം നല്‍കുന്നു

തൊഴിലിനുള്ള യോഗ്യത

  • പഞ്ചായത്തു പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം
  • തൊഴിലിനായി രജിസ്റ്റർ ചെയ്തിരിക്കണം
  • തൊഴില്‍ കാര്‍ഡ് ലഭിച്ചവരായിരിക്കണം
  • തൊഴില്‍ കാര്‍ഡില്‍ പേരുണ്ടായിരിക്കണം

    തൊഴിലിന്റെ പ്രത്യേകത

    1. താമസസ്ഥലത്തിന് 5 കി.മി. ചുറ്റളവിനുള്ളില്‍ തൊഴില്‍ നല്‍കുന്നു

    2. 5 കി.മി. പുറത്ത് വേതനത്തിന്റെ 10% അധികം നല്‍കുന്നു

    3.14 ദിവസം തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നു

    4. കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു

    5. തൊഴില്‍ ലഭ്യത കുറയ്ക്കുന്ന യന്ത്രങ്ങള്‍ ഒഴിവാക്കുന്നു

    സ്ത്രീ തൊഴിലാളികള്‍ക്കുള്ള പരിരക്ഷ

    സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം. സ്ത്രീ തൊഴിലാളികളുടെ കുട്ടികളെ നോക്കുന്നതിന് ഒരു സ്ത്രീയെ ചുമതലപ്പെടുത്തുന്നു. അവര്‍ക്കും വേതനം നല്‍കുന്നു.

    തൊഴിലില്ലായ്മാ വേതനം

    അപേക്ഷ ലഭിച്ച് 100 ദിവസം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നു. ആദ്യത്തെ 30 ദിവസം വേതനത്തിന്റെ 25%, തുടര്‍ന്ന് 50%.

    ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍

    1. ജലസംരക്ഷണ / സംഭരണപ്രവര്‍ത്തികള്‍

    2. വരള്‍ച്ച നിവാരണ പ്രവൃത്തികള്‍ (മരം വെച്ചുപിടിപ്പിക്കല്‍ മുതലായവ)

    3. ജലസേചന തോടുകളുടെ നിര്‍മ്മാണം

    4. പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന സൗകര്യം ഏര്‍പ്പെടുത്തല്‍

    5. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മ്മാണം

    6. ഭൂവികസന പ്രവൃത്തികള്‍

    7. വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികള്‍ (അഴുക്കുചാലുകള്‍ ഉള്‍പ്പെടെ)

    8. റോഡുകളുടെ നിര്‍മ്മാണം

    9. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രവർത്തിക്കൾ

ധനകാര്യം

  • പദ്ധതി തുകയുടെ 90% കേന്ദ്ര ഗവണ്‍മെന്റും 10% സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു

  • മൊത്തം തുകയുടെ 60% അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനും, 40% നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ
  • കര്‍ഷക പെന്‍ഷന്‍

⏰ പ്രവര്‍ത്തന സമയം : രാവിലെ 10 മണി മുതല്‍ വൈകിട്ട് 05 മണി വരെ

📍 വിലാസം : വടക്കേക്കര പി ഒ, പിൻ : 683522

☎ ഫോണ്‍ : 0484 2442265

✉ ഇ-മെയില്‍ : vadakkekkaranrega@gmail.com

📌 ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ കാണുന്നതിന്