പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പോഗ്രാം
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പോഗ്രാം വടക്കേക്കര ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് കെ.എസ് സനീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ദിവ്യസനിൽകുമാർ, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഗിരീഷ്, മെമ്പർമാരായ മിനി ടീച്ചർ, ടി .കെ അശോകൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജി, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് സി.എസ് എന്നിവർ സംസാരിച്ചു. ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു