വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്തയുടെ ഉൽഘാടനം 01/07/2026 (ബുധനാഴ്ച) രാവിലെ 10.30 മണിക്ക്

June 30, 2026

വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്തയുടെ ഉൽഘാടനം 01/07/2026 (ബുധനാഴ്ച) രാവിലെ 10.30 മണിക്ക് വടക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. എസ്. സനീഷ് നിർവഹിക്കുന്ന വിവരം അറിയിക്കുന്നു. ഞാറ്റുവേല ചന്തയിൽ കർഷകർക്കായി പച്ചക്കറി വിത്തുകൾ, തൈകൾ, ഫലവൃക്ഷ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയുടെ വിതരണവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ കർഷക സുഹൃത്തുക്കളെയും ഞാറ്റുവേല ചന്തയിലേക്ക് സ്വാഗതം ചെയ്യുന്നു.

.