അന്താരാഷ്ട്ര യോഗാദിനം 2026

വടക്കേക്കര ഗ്രാമപഞ്ചായത്ത്  അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെയും വാവക്കാട് ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ "ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" എന്ന സന്ദേശമുയർത്തി കൊണ്ട് യോഗാ ദിനാചരണം നടത്തി. വാവക്കാട് ഗവ.ആയുർവേദ ആശുപത്രിയിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നിത്യ ടീച്ചർ നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദിവ്യസനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അഖിൽ ബാവച്ചൻ, പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഗിരീഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മനോജ്, മെമ്പർമാരായ ടി.കെ അശോകൻ, മിനി രാജപ്പൻ, മിനി ടീച്ചർ, ജോർജ്ജ് തച്ചിലകത്ത്, മെഡിക്കൽ ഓഫീസർ ഡോക്ടർ  ദിജി റ്റി.ഡി, യോഗ ഇൻസ്ട്രക്ടർ ആഷ്ലി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.യോഗ ക്ലബ്ബ് അംഗങ്ങൾ, എച്ച്.എം.സി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു പരിപാടിയെ തുടർന്ന് വിവിധ യോഗ ക്ലബ് അംഗങ്ങൾ ചേർന്ന് യോഗ ഡാൻസ് അവതരിപ്പിച്ചു.

അന്താരാഷ്ട്ര യോഗാദിനം 2026