മാലിന്യ സംസ്കരണം(വാട്സ് അപ് നമ്പർ)
വടക്കേക്കര ഗ്രാമപഞ്ചായത്ത്
മാലിന്യ സംസ്കരണം • പൊതുജന അറിയിപ്പ്
⚠️ പൊതുജന ശ്രദ്ധയ്ക്ക്
മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക
മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.
📸 ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ പകർത്തി താഴെ നൽകിയിട്ടുള്ള വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ച് പരാതി അറിയിക്കാവുന്നതാണ്.
ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതാണ്. പരാതി നൽകുമ്പോൾ സംഭവസ്ഥലവും സാധ്യമെങ്കിൽ തീയതിയും സമയവും വ്യക്തമാക്കുക.
മാലിന്യരഹിതവും ശുചിത്വപൂർണ്ണവുമായ വടക്കേക്കരയ്ക്കായി നിങ്ങളുടെ സഹകരണം ഉറപ്പാക്കുക.