ഓപ്പറേഷൻ തൂഫാൻ
ഓപ്പറേഷൻ തൂഫാൻ 2.0
Operation Toofan: The Narco Hunt — കേരളത്തിലെ മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ്, കേരള പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തുന്ന വിപുലമായ ലഹരിവിരുദ്ധ ദൗത്യം.
ദൗത്യത്തിന്റെ പശ്ചാത്തലം
ഓപ്പറേഷൻ തൂഫാൻ (Operation Toofan: The Narco Hunt) എന്നത് കേരളത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ്, കേരള പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തുന്ന വലിയ ലഹരിവിരുദ്ധ കാമ്പയിനാണ്.
2026 മെയ് മാസത്തിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻറ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയാണ് പദ്ധതി പ്രഖ്യാപിച്ചതും 2026 ജൂൺ 2-ന് ഔദ്യോഗികമായി ആരംഭിച്ചതും.
പ്രധാന ലക്ഷ്യങ്ങൾ
ലഹരി ശൃംഖലകൾ തകർക്കുക: സംസ്ഥാനത്തെ മയക്കുമരുന്ന് കടത്ത് ശൃംഖലകളെ പൂർണ്ണമായി ഇല്ലാതാക്കുക.
സിന്തറ്റിക് മയക്കുമരുന്നുകൾ തടയുക: യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന MDMA പോലുള്ള മാരക സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനം തടയുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംരക്ഷണം: സ്കൂളുകൾക്കും കോളേജുകൾക്കും പരിസരത്തുള്ള ലഹരി വിൽപ്പന പൂർണ്ണമായും ഇല്ലാതാക്കുക.
ബോധവൽക്കരണവും പുനരധിവാസവും: കേവലം പോലീസ് നടപടികളിൽ ഒതുങ്ങാതെ ലഹരിവിരുദ്ധ ബോധവൽക്കരണവും ഇരകളായവർക്ക് പുനരധിവാസവും ഉറപ്പാക്കുക.
പ്രധാന നേട്ടങ്ങൾ
തുടക്കത്തിൽ തന്നെ വളരെ ശക്തമായ നടപടികളാണ് ഈ ഓപ്പറേഷന്റെ ഭാഗമായി സ്വീകരിച്ചത്.
സംസ്ഥാനത്തെ പ്രധാന ഹൈവേകളിൽ അന്തർസംസ്ഥാന ട്രക്കുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കി.
ജനകീയ പങ്കാളിത്തം
തൂഫാൻ വാരിയർ: ഈ കാമ്പയിന്റെ പ്രചരണത്തിനായി പ്രമുഖ നടൻ മോഹൻലാൽ ‘തൂഫാൻ വാരിയർ’ (Toofan Warrior) ആയി പങ്കുചേർന്നു.
മത-സാമൂഹിക നേതാക്കൾ: സമൂഹത്തിൽ വലിയ സ്വാധീനമുള്ള മതനേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തി ലഹരിക്കെതിരെയുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നു.
സോഷ്യൽ മീഡിയ കാമ്പയിൻ: പോലീസ് സ്റ്റേഷൻ പരിധികൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയും ഈ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.
ഓപ്പറേഷൻ തൂഫാൻ 2.0
വടക്കേക്കര ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
വടക്കേക്കര ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം 03/10/2026 ന് രാവിലെ 10.00 മണിക്ക് മുറവൻതുരുത്ത് കൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.എസ് സനീഷ് നിർവ്വഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജീവനക്കാർ, കേരള പോലീസ്, കുടുംബശ്രീ പ്രവർത്തകർ, സഹകാരികൾ, ഹരിതകർമ്മസേന പ്രവർത്തകർ, ആശാ വർക്കർമാർ, സാമൂഹ്യനീതി, നാഷണൽ സർവീസ് സ്കീം, യുവജന സംഘടന, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർ, സ്കൗട്ട്, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.