വർണകൂടാരം ഉദ്ഘാടനം
വടക്കേക്കര ഗ്രാമപഞ്ചായത്ത് മുറവൻതുരുത്തിലെ ഗവൺമെന്റ് മുഹമ്മദൻ എൽ. പി .സ്കൂളിൽ കുട്ടികൾക്കായി പ്രീ -പ്രൈമറി സ്റ്റാർസ് വർണ്ണ കൂടാരം ഒരുങ്ങി....
ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതിയായ "വർണ്ണ കൂടാരം" വടക്കേക്കര ഗവൺമെന്റ് മുഹമ്മദൻ എൽ.പി.സ്കൂളിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ സി. ബി. വിജയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഇ.എം നായിബ് , വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യാസനിൽകുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കെ ഗിരീഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബി.ബിൻഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. സിന്ധു മനോജ്,നോർത്ത് പറവൂർ ബി.പി.സി. കെ ജെ. ബീന, പ്രധാനധ്യാപിക എൻ.കെ മഹേശ്വരി, പ്രീ പ്രൈമറി അധ്യാപികമാരായ എ. ആർ.രാജി , കെ. എം. ദീപ എന്നിവർ സംസാരിച്ചു..
മറ്റു ജനപ്രതിനിധികൾ, smc അംഗങ്ങൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു.