വടക്കേക്കര ഗ്രാമ പഞ്ചായത്ത്

ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം ,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

സനീഷ് കെ എസ്

പ്രസിഡൻ്റ്

ദിവ്യ സനിൽകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ബി ബിൻഷാദ്

ചെയര്‍പേഴ്സണ്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു മനോജ്

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ കെ ഗിരീഷ്

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത എ കെ

സെക്രട്ടറി, വടക്കേക്കര ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിസ്തീർണ്ണം - 9.32 ച.കിലോമീറ്റർ

അതിരുകൾ - വടക്ക് - കൊടുങ്ങല്ലൂർ കായൽ, തെക്ക് - ചിറ്റാറ്റുകരഗ്രാമപഞ്ചായത്ത്, കിഴക്ക് - ചേന്ദമംഗലംഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് - വീരൻപുഴ

ആകെ കുടുംബങ്ങൾ - 8266

ജനസംഖ്യ - 32745 (2011 സെൻസസ്)

സ്ത്രീകൾ - 16848 (2011 സെൻസസ്)

പുരുഷൻമാർ - 15897 (2011 സെൻസസ്)

പട്ടികജാതി ജനസംഖ്യ - 1478 (2011 സെൻസസ്)

പട്ടികജാതി സ്ത്രീകൾ - 774 (2011 സെൻസസ്)

പട്ടികജാതി പുരുഷൻമാൻ - 704 (2011 സെൻസസ്)

പട്ടികവർഗ്ഗ ജനസംഖ്യ - 118 (2011 സെൻസസ്)

പട്ടികവർഗ്ഗ സ്ത്രീകൾ - 61 (2011 സെൻസസ്)

പട്ടികവർഗ്ഗ പുരുഷൻമാൻ - 57 (2011 സെൻസസ്)

ജനസാന്ദ്രത - 3513.14

താലൂക്ക് - പറവൂർ

വില്ലേജുകൾ - വടക്കേക്കര, മൂത്തകുന്നം)

ജില്ല - എറണാകുളം

K-SMART App

K-SMART - Mobile App

Download Now

decorative icons

വടക്കേക്കര ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കേരളത്തിന്‍റെ പൗരാണിക, മധ്യ കാലഘട്ടത്തിന്‍റെ നേര്‍ കാഴ്ചയാണ് വടക്കേക്കര. ലോകപ്രസിദ്ധമായ മുസ്സരിസ്സ് തുറമുഖം ഈ പ്രദേശത്തിന് സമീപമാണ്. പഞ്ചായത്തിന്‍റെ വടക്കേ അതിര്‍ത്തിയിലാണ് ചേരമാൻ പെരുമാള്‍മാരുടെ ഭരണ സിരാകേന്ദ്രമായ വാഞ്ചി എന്ന തിരുവഞ്ചിക്കുളം സ്ഥിതിചെയ്യുന്നത്. മാല്യങ്കര എന്ന സ്ഥലത്താണ് എ ഡി 52 ൽ ക്രിസ്തു ശിഷ്യനായ സെന്‍റ് തോമസ് കപ്പലിറങ്ങിയത്. ഇതിനാല്‍ തന്നെ ഇന്നും സെന്‍റ് തോമസ്സ് സ്ഥാപിച്ച ക്രൈസ്തവ സഭ മല്യങ്കര സഭ എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂര്‍ അധിനിവേശനത്തിനെതിരെ തിരുവതാംകൂർ രാജവംശം നിര്‍മ്മാണം നടത്തിയ നെടുംകോട്ട എന്ന ട്രാവന്‍കൂർ ലൈന്‍സിനെ അടയാളപ്പെടുത്തുന്ന കൊത്തളം പോലുള്ള സ്ഥലങ്ങള്‍ ഇപ്പോഴും ഗ്രാമപഞ്ചായത്തിലുണ്ട്. കുര്യാപ്പിള്ളി എന്ന സ്ഥലം കയ്യടക്കുന്നതിനായി നടന്ന രൂക്ഷമായ യുദ്ധത്തെപ്പറ്റി ചരിത്രകാരന്മാര്‍ പരാമര്‍ശിക്കുന്നുണ്ട്. എറണാകുളത്തിന്‍റെ കയര്‍ഗ്രാമം എന്നറിയപ്പെട്ടിരുന്ന വടക്കേക്കര ഇന്ന്...

കൂടുതൽ വായിക്കുക